ദേശീയം

അധ്യാപകരുടെ പാത്രത്തില്‍ വെള്ളം കുടിച്ചു; ദലിത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദനം, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്



ലഖ്‌നൗ: അധ്യാപകര്‍ക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ചതിന് ദലിത് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണു മര്‍ദനമേറ്റത്. ശനിയാഴ്ചയാണ് സംഭം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വെള്ളം കുടുക്കാനായി പ്രത്യേകം കളിമണ്‍ഭരണികള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാത്രത്തില്‍ വെള്ളമില്ലാതിരുന്നതിനാലാണ് അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതെന്ന് മര്‍ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് കല്യാണ്‍ സിങ് എന്ന അധ്യാപകന്‍ മര്‍ദിച്ചുവെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് രമേശ് കുമാറും ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. ആരോപണവിധേയനായ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും മോശമായി പെരുമാറിയതായും ആരോപണമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്