ദേശീയം

ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് രാഹുല്‍ ദ്രാവിഡ്‌

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഈ ആഴ്ച അവസാനം ഹിമാചലിൽ നടക്കുന്ന ബിജെപി പരിപാടിയിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്ന് രാഹുൽ ​ദ്രാവി‍‍ഡ്. ബിജെപിയുടെ വാദം തെറ്റാണെന്നും ദ്രാവിഡ് അറിയിച്ചു. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന യുവമോര്‍ച്ച സമ്മേളനത്തിൽ ദ്രാവിഡും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും പങ്കെടുക്കുമെന്ന് ബിജെപി എംഎൽഎ വിശാൽ നഹേറിയയാണ് അറിയിച്ചത്.   ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിൽ  ദ്രാവിഡിന്‍റെ സാന്നിധ്യം  യുവാക്കള്‍ക്ക് സന്ദേശമാകുമെന്നും വിശാൽ നഹേറിയ പറഞ്ഞു. 

എന്നാൽ ബിജെപി നേതാവിന്റെ പ്രസ്താവന രാഹുൽ തള്ളി. മെയ് 12 മുതൽ 15 വരെ ഹിമാചൽ പ്രദേശിൽ നടക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും താൻ പങ്കെടുക്കില്ലെന്നും  ദ്രാവിഡ് എഎൻഐയോട് പറഞ്ഞു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റുകൾ നേടി അധികാരത്തിലെത്തിയികുന്നു.  കോൺഗ്രസിന് 21 സീറ്റാണ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം