ദേശീയം

'കോടതിയെ പരിഹസിക്കരുത്; പോയി പഠിച്ചിട്ടു വരൂ'; താജ് മഹലിലെ മുറികള്‍ തുറക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: താജ് മഹലിലെ പൂട്ടിക്കിടക്കുന്ന 22 മുറികള്‍ തുറക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്‍ നാളെ ജഡ്ജിമാരുടെ ചേംബറുകള്‍ കാണണമെന്ന് ആവശ്യപ്പെടുമെന്നും പൊതുതാത്പര്യ ഹര്‍ജി സംവിധാനത്തെ അപഹസിക്കരുതെന്നും അലഹബാദ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിമര്‍ശിച്ചു. 

ബിജെപി അയോധ്യ യൂണിറ്റിന്റെ മാധ്യമ മേധാവി രജനീഷ് സിങ് ആണ് താജ് മഹലിലൈ 22 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. താജ് മഹല്‍ ശിവക്ഷേത്രമായിരുന്നെന്നും താജ് മഹലിലെ മുറികള്‍ തുറന്ന് പഠനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഉത്തരവിടണം എന്നുമായിരുന്നു രജനീഷ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ചില ചരിത്രകാരന്‍മാര്‍ താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.താജ് മഹല്‍ ക്ഷേത്രമാക്കി മാറ്റനല്ല ഹര്‍ജിയെന്നും സത്യം പുറത്തുകൊണ്ടുവരാനാണ് എന്നും സിങ് പറഞ്ഞിരുന്നു. 

ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായ, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കോടതി റിട്ട് പുറപ്പൈടുവിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നതെന്നും അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ സാധിക്കുള്ളുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

'ഞങ്ങള്‍ എന്ത് വിധി പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആരാണ് താജ് മഹല്‍ നിര്‍മ്മിച്ചതെന്നോ? അവകാശങ്ങള്‍ ലംഘിക്കപ്പൈടുമ്പോള്‍ മാത്രമേ സര്‍ക്കാരിനോട് ഉത്തരവിടാന്‍ സാധിക്കുള്ളു. ഇവിടെ നിങ്ങളുടെ എന്ത് അവകാശമാണ് ഹനിക്കപ്പെട്ടത്?'ബെഞ്ച് ചോദിച്ചു. 

ഒരു വസ്തുതാന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്തിനാണ് 22 മുറികള്‍ പൂട്ടിയിട്ടിരിക്കുന്നത് എന്നറിയാന്‍ പൗരന്‍മാര്‍ അറിയേണ്ടതുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ മുറികള്‍ അടച്ചിട്ടിരിക്കുന്നതില്‍ തൃപ്തനല്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ നിയമ സംവിധാനത്തിലൈ മാര്‍ഗങ്ങല്‍ തേടണം. ഈ വിഷയത്തെ കുറിച്ച് ഹര്‍ജിക്കാരന്‍ ആദ്യം കുറച്ച് ഗവേഷണം നടത്തണമെന്നും കോടതി പറഞ്ഞു. 

താജ് മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും പേര് തേജോ മഹല്‍ എന്നായിരുന്നു എന്നും ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ഹര്‍ജി. താജ് മഹല്‍ സ്ഥിതി ചെയ്യുന്നത് ജയ്പൂര്‍ രാജവംശത്തിന്റെ ഭൂമിയില്‍ ആണെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടൈന്നും പറഞ്ഞ് ബിജെപി എംപി ദിയ കുമാരി രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും