ദേശീയം

ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച ട്യൂഷന്‍ ഫീസ് മടക്കിനല്‍കണം; സ്‌കൂളുകള്‍ക്ക് നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതിനായി ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍. ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഇനത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ സമാഹരിച്ച തുക തിരികെ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. 2020-21, 2021-22 അധ്യയനവര്‍ഷങ്ങളിലും ഇത് ബാധകമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ട്യൂഷന്‍ ഫീസ് ഇനത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ സ്‌കൂളുകള്‍ പിരിച്ചെടുത്ത തുക തിരികെ നല്‍കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. 

ഇത് അനുസരിക്കാത്തവര്‍ ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യത്തെ ലംഘിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധം സമയബന്ധിതമായി തുക തിരികെ നല്‍കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു