ദേശീയം

വിമാന ടിക്കറ്റ് നിരക്ക് ഉയരും?, ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തില്‍. അഞ്ചുശതമാനം വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ വിമാനഇന്ധനത്തിന്റെ വില ഒരു കിലോലിറ്ററിന് ( ആയിരം ലിറ്റര്‍) 1,23,039 ആയി ഉയര്‍ന്നു. ലിറ്ററിന് 123 രൂപ. ഇതോടെ വിമാനടിക്കറ്റ് നിരക്ക് ഉയരുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.

2022ന്റെ തുടക്കം മുതല്‍ വിമാന ഇന്ധനവില ഉയരുകയാണ്. ഓരോ 14ദിവസം കൂടുമ്പോഴാണ് എണ്ണവിതരണ കമ്പനികള്‍ വിലനിര്‍ണയം നടത്തുന്നത്. ജനുവരി ഒന്നുമുതല്‍ പരിശോധിച്ചാല്‍ വിമാനഇന്ധനത്തിന്റെ വിലയില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വിമാനം സര്‍വീസ് നടത്തുന്ന ചെലവില്‍ 40 ശതമാനവും വിമാന ഇന്ധനം വാങ്ങുന്നതിന് വരുന്ന വിലയാണ്. അടുത്തിടെ മാര്‍ച്ച് 16നാണ് വിമാനഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. അന്ന് 18.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

വിമാന ഇന്ധനവില വീണ്ടും വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്ക് താമസിയാതെ തന്നെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന മാസങ്ങള്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടില്‍ വരുന്ന സമയമാണ്. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ അടക്കമുള്ളവരെ ബാധിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി