ദേശീയം

അമ്മ മരിച്ചത് ആരെയും അറിയിച്ചില്ല; മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് പത്തു ദിവസം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അമ്മ മരിച്ച വിവരം ആരെയും അറിയിക്കാതെ മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് പത്തു ദിവസം. ഒടുവിലില്‍ വീട്ടില്‍ നിന്നു ദുര്‍ഗന്ധം വന്നു തുടങ്ങിയപ്പോള്‍ അയല്‍ക്കാല്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

എച്ച്എഎല്ലിലെ റിട്ട.എന്‍ജിനിയറായ സുനിത ദീക്ഷിത് ആണ് മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ അങ്കിത ദീക്ഷിത് മാത്രമാണ് സുനിതയ്‌ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ മരിച്ച വിവരം ആരെയും അറിയിക്കാതെ പത്തു ദിവസമാണ് അങ്കിത കഴിച്ചൂകൂട്ടിയത്. അമ്മയുടെ മൃതദേഹം കിടന്നതിനു തൊട്ടടുത്തുള്ള മുറിയില്‍ ആയിരുന്നു ഇവര്‍.

അയല്‍ക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ അങ്കിത വാതില്‍ തുറന്നില്ല. തുറന്ന് ആശാരിയെ എത്തിച്ചാണ് വാതില്‍ തുറന്നത്. അങ്കിത മാനസിക ആസ്വാസ്ഥ്യമുള്ള അവസ്ഥയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദുര്‍ഗന്ധം എവിടെനിന്ന് എന്നു ചോദിച്ചപ്പോള്‍ ഒന്നും പറയാനാവാത്ത നിലയില്‍ ആയിരുന്നു അവര്‍. മുറി തുറന്നപ്പോഴാണ് സുനിത മരിച്ചുകിടക്കുന്നതു കണ്ടത്. മൃതദേഹത്തിന് പത്തു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അതിനു ശേഷമേ മരണകാരണം അറിയൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു