ദേശീയം

യമുനോത്രി ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നു; 10,000 പേർ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നതിനെ തുടർന്ന് പതിനായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ ഭിത്തി തകർന്നതോടെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. 

10,000 പേർ ഹൈവേയുടെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റോഡ് വീണ്ടും തുറക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കും എന്നാണ് അധികൃതർ പറയുന്നത്. 

ചെറിയ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതേസമയം വലിയ വാഹനങ്ങളിൽ ദൂരെ നിന്നെത്തിയ പലർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും