ദേശീയം

മരത്തിന്റെ മുകളിലും രക്ഷയില്ല!, കുരങ്ങനെ വേട്ടയാടി പുലി; മധ്യപ്രദേശില്‍ നിന്നുള്ള ദൃശ്യം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പുലിയും കടുവയും കുരങ്ങനെ വേട്ടയാടുന്നത് അപൂര്‍വ്വമായാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ പുലി മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുരങ്ങനെ കടിച്ചുപിടിച്ച് പുലി മരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

പന്ന ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പന്ന ടൈഗര്‍ റിസര്‍വ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. നിമിഷം നേരം കൊണ്ട് 3000 പേരാണ് വീഡിയോ കണ്ടത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍