ദേശീയം

സമീർ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടി റിയ ചക്രബർത്തി, ആര്യൻ ഖാൻ എന്നിവർക്കെതിരായ മയക്കുമരുന്ന് കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റി. ചെന്നൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പേയർ സർവീസസിലേക്ക് (ഡിജിടിഎസ്) അഡീഷണൽ കമ്മീഷണറായാണ് സ്ഥലം മാറ്റം.

2020 ഓഗസ്റ്റ് 31 മുതൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്ടറായിരുന്നു സമീർ വാങ്കഡെ. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാമേഖലയിലെ നിരവധി മയക്കുമരുന്ന് ബന്ധങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ കപ്പലിലെ ലഹരിവിരുന്നു കേസിൽ അറസ്റ്റ് ചെയ്തത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. അതേസമയം വിവാദങ്ങളെത്തുടർന്ന് കേസ് പുനരന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈ എൻസിബി ടീമിന്റെ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചു. ആര്യനെ കേസിലെ പ്രതിപ്പട്ടികയിൽനിന്ന് എൻസിബി ഒഴിവാക്കിയതിനു പിന്നാലെയാണ് വാങ്കഡെയെ വീണ്ടും സ്ഥലംമാറ്റിയത്.

ഡി ആർ ഐയിൽ ചുമതലയേൽക്കുന്ന വാങ്കഡെ നേരത്തെ എയർപോർട്ട് കസ്റ്റംസ്, സർവീസ് ടാക്‌സ്, ദേശീയ അന്വേഷണ ഏജൻസി എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ