ദേശീയം

പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ല: കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിദഗ്ധരെ ഉപയോഗിച്ചു വേണം ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ പാസ്‌വേര്‍ഡ് നല്‍കുന്നതിനു പ്രതിയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 20 (3) അനുച്ഛേദപ്രകാരം ഇത്തരം വിവരങ്ങള്‍ക്കായി പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സിആര്‍പിസി 161 (2) പ്രകാരം തനിക്കെതിരെ സ്വയം മൊഴി നല്‍കുന്നതിന് ഒരാളെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിയില്‍നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറില്‍ ഉപയോഗിച്ചിട്ടുള്ള ടാലി സോഫ്റ്റ് വെയറിന്റെ പാസ്‌വേര്‍ഡാണ് സിബിഐ തേടിയത്. ഇതു വിദഗ്ധരെ ഉപയോഗിച്ച് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധരെ ഉപയോഗിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഉണ്ടാവാനിടയിലുള്ള ഡാറ്റ നഷ്ടത്തിന് പ്രതി തന്നെയായിരിക്കും ഉത്തരവാദിയെന്നും കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ