ദേശീയം

കാടിന്റെ വിശാലതയിലേക്ക് എൽട്ടണും ഫ്രെ‍ഡ്ഡിയും; കുനോയിൽ രണ്ട് ചീറ്റകളെ തുറന്നുവിട്ടു; വിശേഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് മാസങ്ങൾക്കിടെ മധ്യപ്രദേശിലെ കുനോ ദേശീയോ​ദ്യാനത്തിലെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണത്തിനെ വലിയ ചുറ്റുപാടിലേക്ക് തുറന്നുവിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടെണ്ണത്തിനെ ഇപ്പോൾ തുറുന്നുവിട്ടിരിക്കുന്നത്. ശേഷിക്കുന്നവയെ ഉടൻ തന്നെ തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'നിങ്ങളുമായി ഒരു ​ഗ്രേറ്റ് ന്യൂസ് പങ്കിടുകയാണ്. നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോൾ ഇതില്‍ രണ്ടെണ്ണത്തിനെ പരിസരവുമായി കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടി വലിയ ചുറ്റുപാടിലേക്ക് തുറന്നു വിട്ടു. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ സജീവമായി തന്നെ ഇരിക്കുന്നു. പുതിയ പരിസരവുമായി അവര്‍ നന്നായി ഇണങ്ങി. ഉടനെ തന്നെ മറ്റുള്ളവയേയും തുറന്നുവിടും'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എൽട്ടൺ, ഫ്രെഡ്ഡി എന്നിങ്ങനെ പേരുള്ള രണ്ട് ചീറ്റകളെയാണ് ക്വാറന്റൈനു ശേഷം ഇപ്പോള്‍ പുറത്തുവിട്ടത്. മറ്റുള്ള ചീറ്റകളെ ഈ മാസം 10ന് മുന്‍പ് റിലീസ് ചെയ്യാന്‍ പറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. 

വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് ആണ് അവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പ്രത്യേക സംഘമാണ് ഇവയെ പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍