ദേശീയം

'അല്ലാഹുവിന്റെ കല്‍പ്പന'; മുസ്ലീം വോട്ട് ലക്ഷ്യമിട്ട് വിതരണം ചെയ്തത് ഒരു ട്രക്ക് നിറയെ കോഴികള്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ പലതരം തന്ത്രങ്ങളാണ് പ്രയോഗിക്കാറുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരാള്‍ എല്ലാ പരിധിയും ലംഘിച്ചാണ് വോട്ടര്‍മാരെ സ്വാധിനിക്കുന്നതെന്ന് ഈ വിഡിയോ വ്യക്തമാക്കും. ഇസ്സാം വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് പെട്ടിയിലാക്കാന്‍ ഇയാള്‍ ഒരു വലിയ ട്രക്ക് നിറയെ കോഴികളെയാണ് വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

കാണ്ട്‌ല ടൗണ്‍ മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ഹാജി ഇസ്ലാമാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോഴികളെ വിതരണം ചെയ്തത്. സര്‍വശക്തനായ അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ചാണ് താന്‍ കോഴികളെ വിതരണം ചെയ്തതെന്നും തന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണെന്നും അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 

2012 മുതല്‍ 2017 വരെ ചെയര്‍മാനായിരുന്ന ഹാജി ഇസ്ലാം, ഇത്തവണയും സിവില്‍ തെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ത്ഥിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു