ദേശീയം

റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തും മതില്‍; കന്നുകാലികളെ തടയാന്‍ നടപടി, അംഗീകാരമായെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കന്നുകാലികള്‍ ട്രെയിനില്‍ ഇടിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ട് റെയില്‍വേ ട്രാക്കിന്റെ ഇരുവശത്തും മതില്‍ പണിയുമെന്ന് റെയില്‍വേ. ഇതിനു റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കിയതായി മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

അടുത്ത അഞ്ചോ ആറോ മാസം കൊണ്ട് മതില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികള്‍ ട്രെയിനില്‍ ഇടിക്കുന്നതു തടയാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി വ്യക്തമാക്കി.

അടുത്തിടെ കന്നുകാലികള്‍ ട്രെയിനില്‍ ഇടിച്ച ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാനം മുംബൈ സെന്‍ട്രല്‍ ഡിവിഷനിലെ അതുലില്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കന്നുകാലി ഇടിച്ച് യാത്ര തടസ്സപ്പെട്ടു. ഒക്ടോബര്‍ ഏഴിനും സമാനമായ സംഭവം ഉണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍