ദേശീയം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്, ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മെയ് 28നാണ് പ്രിലിമിനറി പരീക്ഷ. 

അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം. അന്നുതന്നെയാണ് വിജ്ഞാപനം ഇറങ്ങുക.ഫെബ്രുവരി 21 ആണ് അവസാന തീയതി. സെപ്റ്റംബര്‍ 15നാണ് മെയ്ന്‍ പരീക്ഷ തുടങ്ങുക. പരീക്ഷ അഞ്ചുദിവസം നീണ്ടുനില്‍ക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

upsc.gov.in.ല്‍ പ്രവേശിച്ച് എക്‌സാമിനേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോയാല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. ഇതില്‍ കലണ്ടര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പുതിയ വെബ്‌പേജിലേക്കാണ് കൊണ്ടുപോകുക. ഇവിടെ ആന്യുവല്‍ കലണ്ടര്‍ 2023ല്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം