ദേശീയം

വരന്റെ വീട്ടുകാര്‍ നല്‍കിയത് വിലകുറഞ്ഞ ലെഹങ്ക; വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വരന്റെ വീട്ടുകാര്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ കൊടുത്തയച്ചതില്‍ പ്രതിഷേധിച്ച് കല്ല്യാണം വേണ്ടെന്നുവച്ച് യുവതി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നുള്ള വധുവാണ് വസ്ത്രത്തെ ചൊല്ലി വിവാഹം ഉപേക്ഷിച്ചത്. കല്യാണം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യുവതിയുടെ പിന്മാറ്റം. 

10,000 രൂപയുടെ ലെഹങ്കയാണ് വധുവിനായി വരന്റെ വീട്ടുകാര്‍ കൊടുത്തയച്ചത്. ലെഹങ്കയ്ക്ക് ക്വാളിറ്റി ഇല്ലെന്നും വിലകുറഞ്ഞ വസ്ത്രമാണ് വാങ്ങിയതെന്നും പറഞ്ഞ് വധു ഇത് നിരസിക്കുകയായിരുന്നു. 

ഈ വര്‍ഷം ജൂണില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇവര്‍ നവംബര്‍ അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം വേണ്ടെന്നുവയ്ക്കുന്ന നില എത്തിയപ്പോള്‍ ഇരു വീട്ടുകാരും പൊലീസില്‍ പരാതിയുമായി എത്തി. വിവാഹ ക്ഷണക്കത്തടക്കം തയ്യാറാക്കിയെന്നാരോപിച്ചാണ് വരന്റെ വീട്ടുകാര്‍ പരാതിയുമായി എത്തിയത്. ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍