ദേശീയം

18 വയസിൽ താഴെയുള്ളവർക്ക് ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാൻ വീട്ടുകാരുടെ സമ്മതം വേണം; പുതിയ നിയമം വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; 18 വയസിനു താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കാൻ വീട്ടുകാരുടെ സമ്മതം വേണം. പുതിയ വിവരസുരക്ഷാ ബിൽ നിയമമായാൽ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനാവൂ. 

ഓൺലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടിയിൽ നിന്ന് നേരിട്ട് ശേഖരിച്ച് പിന്നീട് ഡിജിറ്റലൈസ് ചെയ്യുന്ന വിവരങ്ങളാണെങ്കിലും ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും. കുട്ടികളുടെ വിവരങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് തികഞ്ഞതായി സ്വയം സാക്ഷിപ്പെടുത്തിയാൽ മതി. എന്നാൽ ബിൽ നിയമമായാൽ കുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലാകും ഇത്. കുട്ടികൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പുതിയരീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്ക് ദോഷകരമായ തരത്തിൽ ഉപയോ​ഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ