ദേശീയം

കോവിഡ് കുറഞ്ഞു; വിദേശ യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. ഇത് തിങ്കളാഴ്ച മുതല്‍ ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 

കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയര്‍ സുവിധ സംവിധാനം നിര്‍ബന്ധമാക്കിയത്. വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോഴത്തെ തീരുമാനം. 

ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട സ്വയം പ്രഖ്യാപന ഫോമായിരുന്നു ഇത്. ഫോമില്‍ യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും സമീപകാല യാത്രാ വിശദാംശങ്ങളടക്കമുള്ളവയും പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്