ദേശീയം

ട്രെയിൻ എൻജിൻ മോഷ്ടിച്ചു; തുരങ്കം നിർമിച്ച് പല ഭാ​ഗങ്ങളാക്കി കടത്തി; പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

പട്ന: ട്രെയിനിന്റെ എൻജിൻ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. ബിഹാറിലെ ബു​ഗുസരായ് ജില്ലയിലാണ് സംഭവം. എൻജിൻ പല ഭാ​ഗങ്ങളായി മുറിച്ച് തുരങ്കം വഴിയാണ് കടത്തിയത്. റെയിൽവേ യാഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച എൻജിനാണ് മോഷണം പോയത്. ഘട്ടംഘട്ടമായാണ് ഇതു കടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എൻജിന്റെ ഭാ​ഗങ്ങൾ പിന്നീട് മുസഫർപുരിലെ പ്രഭാ​ത് ന​ഗർ ഭാ​ഗത്തു നിന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ആഴ്ചയാണ് മോഷം സംബന്ധിച്ച പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. എന്‍ജിന്‍ യാഡിലേക്ക് മോഷ്ടാക്കള്‍ തന്നെയാണ് തുരങ്കം നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ എന്‍ജിന്‍ ഭാഗങ്ങള്‍ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. ചാക്കുകളിലായി നിറച്ചു വെച്ച നിലയിലായിരുന്നു ഇവ. ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സ്റ്റീല്‍ പാലങ്ങളുടെ ഭാഗങ്ങള്‍ അഴിച്ചു വിറ്റ കേസിലും ഈ മോഷണ സംഘം ഉള്‍പ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു