ദേശീയം

ടീച്ചർ 'കള്ളി' എന്ന് വിളിച്ചു; സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അധ്യാപിക 'കള്ളി' എന്ന് വിളിച്ചതിന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സ്കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോ​ഗിച്ചതിന് വിദ്യാർത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പെൺകുട്ടി പകർത്തിയ വിഡിയോയും വൈറലാണ്. "ഞങ്ങളുടെ സ്‌കൂളില്‍ പരിപാടികള്‍ നടക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാന്‍ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോള്‍ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറാന്‍ എന്നോട് ആവശ്യപ്പെട്ടു. ഫോണ്‍ കൈമാറേണ്ട ആള്‍ അകലെയായിരുന്നതിനാൽ ഞാൻ തന്നെ വിഡിയോ എടുത്തു. ഇതാണ് ടീച്ചർ കണ്ടത്. ഞാൻ വിഡിയോയെടുക്കുന്നത് കണ്ട് ടീച്ചർ എന്ന ശകാരിച്ചു. മറ്റൊരു കുട്ടി നിർബന്ധിച്ചത് കൊണ്ടാണെന്ന് പറഞ്ഞിട്ടും ടീച്ചർ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കള്ളിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് വിഷമിപ്പിച്ചു", വിഡിയോയിൽ കുട്ടി പറഞ്ഞു. 

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി