ദേശീയം

സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രക്ക് ഇടിച്ചു; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഹരിയാന സ്വദേശിയായ 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പിക്ക് അപ്പ് ട്രക്ക് ഇടിച്ചാണ് അപകടം. 

ടൊറന്റോയിൽ യോങ് സ്ട്രീറ്റും സെന്റ് അവന്യൂവും ചേരുന്ന ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കാര്‍ത്തിക് സെയ്‌നി എന്ന 20കാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് സെയ്‌നി കാനഡയിലെത്തിയത്. അതേസമയം മരിച്ച വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ട്രക്ക് വലത്തേക്ക് തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളിലിടിച്ചത്. തുടര്‍ന്ന് സൈക്കിളും വിദ്യാര്‍ത്ഥിയെയും വലിച്ചുകൊണ്ട് ട്രക്ക് മുന്നോട്ടുപോയെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ