ദേശീയം

ഹൃദയാഘാതം, മണക്കുള വിനായകര്‍ ക്ഷേത്രത്തിലെ ആന ചരിഞ്ഞു; ആദരാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരിയിലെ മണക്കുള വിനായകര്‍  ക്ഷേത്രത്തിലെ ആന, ലക്ഷ്മി ഹൃദയാഘാതത്തെ തുടര്‍ന്ന് ചരിഞ്ഞു. 1995ല്‍ ഒരു പ്രമുഖ വ്യവസായിയാണ് ആനയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. വളരെ സൗമ്യമായ പെരുമാറ്റത്തിനുടമയായ ലക്ഷ്മി ക്ഷേത്രത്തിലെത്തുന്നവരുടെ പ്രിയങ്കരിയായിരുന്നു.

പ്രഭാതസവാരിക്കായി പാപ്പാന്‍ പുറത്തിറക്കിയപ്പോള്‍ ആന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന ആരോഗ്യവതിയായിരുന്നെന്നും പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.

ലക്ഷ്മിയുടെ വിയോഗ വാര്‍ത്ത സാമൂഹികമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചതോടെ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഓടിയെത്തിയത്. ലഫ്റ്റന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആന സ്വന്തമായുള്ള പുതുച്ചേരിയിലെ ഏക അമ്പലമായിരുന്നു മണക്കുള വിനായകര്‍ ക്ഷേത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍