ദേശീയം

ഗുജറാത്ത് നാളെ പോളിങ്ങ് ബൂത്തിലേക്ക്; തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി; അട്ടിമറി നടക്കുമോ? 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്് നാളെ. ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചൊവ്വാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചിരുന്നു. 

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും അധികാരം പിടിക്കാന്‍ ഇത്തവണ ആം ആദ്മിയും രംഗത്തുണ്ട്. 182 സീറ്റുകളില്‍ 181 ഇടത്തും എഎപി സഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 

ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗഡ്‌വി, മുന്‍ ഗുജറാത്ത് മന്ത്രിയായ പരിഷോത്തം സോളങ്കി, ആറ് തവണ എംഎല്‍എയായി കുന്‍വര്‍ജി ബവാലി, കാന്തിലാല്‍ അമൃതീയ, ക്രിക്കറ്റ് താരം ജഡേഡജയുടെ ഭാര്യ റിവാബ്, ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖര്‍.

ബിജെപിയുടെ പ്രചാരണത്തിന് ഗുജറാത്തില്‍ ഇത്തവണയും ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമാണ്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്തയും നിരവധി യോഗങ്ങളില്‍ സംസാരിച്ചു. ആംആദ്മിക്കായി കെജരിവാളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ എന്നിവരും പ്രചാരണത്തിനെത്തി.

അദ്യഘട്ടത്തില്‍ ബിജെപിക്കായി ഒന്‍പത് വനിതകളും കോണ്‍ഗ്രസിനായി ആറും, ആം ആദ്മിക്കായി അഞ്ചുപേരും മത്സരരംഗത്തുണ്ട്. 788 സ്ഥാനാര്‍ഥികളില്‍ 718 പേര്‍ പുരുഷന്‍മാരും 70 സ്ത്രീകളുമാണ് ഉള്ളത്. ബിഎസിപിക്കായി 57 പേര്‍ മത്സരിക്കുന്നു. ബിടിപി 14, എസ്പി 12, സിപിഎം 4, സിപിഐ 2 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പട്ടിക. 339 സ്വതന്ത്രരും മത്സരംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു