ദേശീയം

വെള്ളം വരുന്ന പൈപ്പ് ഭാര്യ അടച്ചു; ഭാര്യയേയും മകളെയും ഭര്‍ത്താവ് വെട്ടിക്കൊന്നു; മകനെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെള്ളം വരുന്ന പൈപ്പ് പൂട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഗാസിയാബാദ് നന്ദ്ഗ്രാം സ്വദേശി സഞ്ജയ് പാലിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. രേഖ (36) മകള്‍ താഷു (15) എന്നിവരെയാണ് സഞ്ജയ് കൊലപ്പെടുത്തിയത്. 

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സഞ്ജയും ഭാര്യയും വഴക്കിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുനില വീടിന്റെ രണ്ടു നിലകളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മുകള്‍ നിലയില്‍ രേഖയും മകളും താഴത്തെ നിലയില്‍ സഞ്ജയ് പാലും 18 കാരനായ മകന്‍ കുനാലുമാണ് താമസിച്ചിരുന്നത്. 

വ്യാഴാഴ്ച രാത്രി താഴത്തെ നിലയിലേക്കുള്ള വെള്ളത്തിന്റെ പൈപ്പ് രേഖ ഓഫ് ചെയ്തതോടെ വെള്ളം ലഭിക്കാതിരുന്നതാണ് പ്രകോപനമായത്. തുടര്‍ന്ന് മുകള്‍ നിലയിലെത്തിയ സഞ്ജയ് ഭാര്യയുമായി വഴക്കിടുകയും, മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് താഴെയെത്തി ഉറങ്ങി. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കം എഴുന്നേറ്റ സഞ്ജയ് വീണ്ടും ഭാര്യയുടെ മുറിയിലേക്ക് പോയി. 

വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടിയുമായി പോയ സഞ്ജയ് ഭാര്യയുടെ മുഖത്ത് മണ്‍വെട്ടി കൊണ്ട് തുരുതുരാ അടിച്ചു. കഴുത്തിന് മണ്‍വെട്ടി കൊണ്ട് വെട്ടുകയും ചെയ്തു. തുടര്‍ന്ന് ടെരശില്‍ കിടന്നുറങ്ങുകയായിരുന്ന മകളുടെയും കഴുത്തു വെട്ടി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം വീടുപുറത്തു നിന്നും പൂട്ടി സഞ്ജയ് സ്ഥലം വിടുകയായിരുന്നു. പിന്നീട് ഒരു ബന്ധുവിനെ വിളിച്ച് സഞ്ജയ് വിവരം പറയുമ്പോഴാണ് കൊലപാതകം പുറംലോകം അറിയുന്നത്. 

ബസില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രേഖയുടെ മുഖത്ത് പത്തിലേറെ തവണ അടിയേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബേക്കറി നടത്തിയിരുന്ന പ്രതി ആറുവര്‍ഷം മുമ്പ് നഷ്ടത്തെത്തുടര്‍ന്ന് കട പൂട്ടി. തുടര്‍ന്ന് ഇ -ഓട്ടോ ഓടിച്ചു വരികയായിരുന്നു. പ്രതിക്കൊപ്പം താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന മൂത്തമകന്‍ കുനാലിനെ സംഭവശേഷം കാണാതായിട്ടുണ്ട്. കുനാലിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു

സംസ്ഥാനത്ത് രണ്ടിടത്ത് തീവ്രമഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ