ദേശീയം

സിദ്ധു മൂസേവാലയുടെ കൊലയാളി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായി സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അന്വേഷണ ഏജന്‍സി ഇയാളെ കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

സിദ്ധുമൂസേവാലയുടെ കൊലപാതകത്തിലെ ആസൂത്രകനും അധോലോക കുറ്റവാളിയുമായ ലോറന്‍സ് വൈഷ്‌ണോയിയുടെ അുടത്തയാളാണ് രക്ഷപ്പട്ട ദീപക്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 15 പേരില്‍ ഒരാളാണ് ദീപക്. 

മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിറ്റേദിവസം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. സിദ്ധു മൂസേവാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും