ദേശീയം

തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍, ഭയന്ന് നാട്; പകയ്ക്ക് പിന്നില്‍ 'അവിഹിത ബന്ധം', തെളിയിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍ കണ്ടെത്തി.  ഇരുവരെയും നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.തലകള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. 

സാമ്പല്‍ ജില്ലയിലെ രാജ്പുര മേഖലയിലാണ് സംഭവം. മരിച്ചത് ശനിയാഴ്ച മുതല്‍ കാണാതായ 30കാരന്‍ ഭുപേന്ദ്ര കുമാര്‍, ബന്ധു 25കാരന്‍ ജഗ്ദീഷ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ലത കുമാരിയുമായുള്ള അവിഹിത ബന്ധമാണ് ഭുപേന്ദ്ര കുമാറിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ മൊഴികള്‍ നല്‍കിയതായി പൊലീസ് പറയുന്നു. ഭുപേന്ദ്ര കുമാറിനെയും ബന്ധുവിനെയും വീടിന് സമീപം വിളിച്ചുവരുത്തിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളില്‍ ഒരാളായ ദുര്‍ഗേഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. 

അബോധാവസ്ഥയിലായ ഇരുവരെയും ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി. അവിടെ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് തലകള്‍ ബാഗിലാക്കി ഗംഗയില്‍ വലിച്ചെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് തലയില്ലാത്ത മൃതദേഹങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞു കടന്നുകളഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ ആണെന്ന് വരുത്തിതീര്‍ക്കാന്‍ ഭുപേന്ദ്രയുടെ മൊബൈലില്‍ നിന്ന് അഞ്ചുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കളെ വിളിച്ചതായും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്