ദേശീയം

വിഗ്രഹ നിമജ്ജനത്തിനിടെ വെള്ളം ഇരച്ചെത്തി, മിന്നല്‍ പ്രളയത്തില്‍ നിരവധി പേര്‍ ഒലിച്ചുപോയി; എട്ടു മരണം - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ജയ്പാല്‍ഗുഢി: വിജയദശമി ആഘോഷത്തോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ ഒഴുകിപ്പോയി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയിലാണ് അപകടം.

വിഗ്രഹ നിമജ്ജനത്തിനായി മാല്‍ പുഴയോരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. പെട്ടെന്നു നദിയില്‍ വെള്ളം ഉയരുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. 

പെട്ടെന്നുണ്ടായ ഒഴുക്കില്‍ ആളുകള്‍ ഒലിച്ചുപോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അന്‍പതു പേരെ രക്ഷിച്ചതായി ജില്ലാ കലക്ടര്‍ മൗമിത ഗോദാര പറഞ്ഞു. 

എത്ര പേരെ കാണാതായിട്ടുണ്ടെന്നു വ്യക്തമല്ല. ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍