ദേശീയം

ഭാരത് ജോഡോ യാത്ര: ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും  

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. നേരത്തെ കേരളത്തിലെ യാത്രയിൽ പ്രിയങ്ക പങ്കെടുക്കുമെന്നായിരുന്നു വിവരം. എന്നാൽ പിന്നീടത് മാറ്റുകയായിരുന്നു. 

യാത്രയ്ക്ക് ആവേശം പകർന്ന് സോണിയാ ഗാന്ധിയും പദയാത്രയിൽ പങ്കെടുത്തു. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര. തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ മൈസൂരുവിൽ എത്തിയത്. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം പദയാത്ര മാണ്ഡ്യയിൽ നിന്ന് ആരംഭിച്ചപ്പോൾ സോണിയയും അണിചേർന്നു. വൻ ജനക്കൂട്ടമാണ് സോണിയ പങ്കെടുക്കുന്ന യാത്രയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ