ദേശീയം

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. 

ഇന്നു പുലര്‍ച്ചെ 5.20 ഓടെയാണ് അപകടം ഉണ്ടായത്. നാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാവത് മാലില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയില്‍ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. 

ഇടിക്കു പിന്നാലെ ബസില്‍ തീ ആളിപ്പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍