ദേശീയം

'അദാനിയോ അംബാനിയോ അമിത് ഷായുടെ മകന്‍ ജയ് ഷായോ ആവട്ടെ, സ്വാഗതം'

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഗൗതം അദാനിയെന്നോ മുകേഷ് അംബാനിയെന്നോ ജയ് ഷായെന്നോ ഭേദമില്ലാതെ, സംസ്ഥാനത്ത് നിക്ഷേപമിറക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. രാജസ്ഥാന്‍ നിക്ഷേപക സംഗമത്തില്‍ ഗേലോട്ട് അദാനിയെ പ്രശംസിച്ചതിനെ ബിജെപി പരിഹസിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് ഗേലോട്ടിന്റെ വാക്കുകള്‍.

''അദാനിയോ അംബാനിയോ അമിത് ഷായുടെ മകന്‍ ജയ് ഷായോ ആവട്ടെ, ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങള്‍ക്ക് തൊഴിലും നിക്ഷേപവുമാണ് വേണ്ടത്''- ഗേലോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

അദാനിയെ താന്‍ പ്രശംസിച്ചതിനെ ബിജെപി പരിഹസിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ഗേലോട്ട് പറഞ്ഞു. ബിജെപിക്കാണ് അതു ദോഷം ചെയ്യുകയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഗൗതം അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പലവട്ടം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതു പരാമര്‍ശിച്ചാണ് ബിജെപി ഗേലോട്ടിനെതിരെ രംഗത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്