ദേശീയം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്ധവ് താക്കറെ; ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഉദ്ധവ് താക്കറെ കോടതിയില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലാണ് താക്കറെ ഹര്‍ജി നല്‍കിയത്. സമീപിച്ചത്.  ഉദ്ധവ് താക്കറെ- ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ശിവസേനയെന്ന പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്. 

ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവുമാണ് മരവിപ്പിച്ചത്. ഇതിനു പിന്നാലെ പുതിയ ചിഹ്നങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ധവ്- ഷിന്‍ഡേ വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ പേരുകളും ചിഹ്നങ്ങളും ഉദ്ധവ് താക്കറേ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ചു. 

ശിവസേന ബാലസാഹേബ് താക്കറേ എന്ന പേരിനാണ് ഉദ്ധവ്പക്ഷം പ്രഥമ പരിഗണന നല്‍കുന്നത്. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്ന പേരിനാണ് രണ്ടാം പരിഗണന. ത്രിശൂലം, ഉദയ സൂര്യന്‍, തീപ്പന്തം തുടങ്ങിയ ചിഹ്നങ്ങളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. 

ട്രംപറ്റ്, ഗദ, വാള്‍ എന്നിവയാണ് ഷിന്‍ഡെ പക്ഷം ചിഹ്നമായി സമര്‍പ്പിച്ചിട്ടുള്ളത്. സ്വതന്ത്രര്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നവയില്‍ നിന്നാണ് ഇരു വിഭാഗവും ചിഹ്നം തെരഞ്ഞെടുക്കുക. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ താക്കറെ  ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും ഉപയോഗിക്കാനാകും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ