ദേശീയം

ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം; ആകാശ എയര്‍ മുംബൈയില്‍ തിരിച്ചിറക്കി  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം പരന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍ എ കെ ജെ 1103 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം മുംബൈയില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കിയ ശേഷം  യാത്രക്കാരെയെല്ലാം പുറത്തിറക്കി.

വേഗത കൂടുന്തോറും ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം വര്‍ധിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് കരിഞ്ഞ മണം ഉയരാന്‍ കാരണമെന്നാണ് കണ്ടെത്തിയത്. വിമാനം താഴെയിറക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എന്‍ജിന്റെ ഭാഗത്ത് നിന്നും പക്ഷിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ