ദേശീയം

38 മന്ത്രാലയങ്ങളിലായി 10 ലക്ഷം പേർക്ക് നിയമനം; തുടക്കമിടാൻ പ്രധാനമന്ത്രി; 75, 000 പേർക്കുള്ള നിയമന ഉത്തരവ് ഇന്ന് കൈമാറും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. വിഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൊഴില്‍ മേളയ്ക്ക് തുടക്കമിടുക. രാവിലെ 11 മണിക്ക് നടക്കുന്ന മേളയിൽ വച്ച് 75, 000 പേർക്കുള്ള നിയമന ഉത്തരവ്  പ്രധാനമന്ത്രി കൈമാറും.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള 20,000 ത്തിൽ അധികം പേർക്ക് 50 കേന്ദ്രമന്ത്രിമാർ ചേർന്ന് നിയമന ഉത്തരവുകൾ നൽകും. സർക്കാർ ജോലിയിൽ നിയമനമായ ചിലർക്ക് നേരിട്ടാകും മന്ത്രിമാർ ഉത്തരവി കൈമാറുക. ബാക്കിയുള്ളവർക്ക് മെയിലിലൂടെയും പോസ്റ്റിലൂടെയുമാകും നൽകുക. 

38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ നിയമനങ്ങൾ. സൈനികര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്‌റ്റെനോ, പിഎ, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കാണ് നിയമനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിയമനം നേടിയിട്ടുണ്ട്. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ