ദേശീയം

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും; അഭിനന്ദനങ്ങളുമായി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന കൺസർവേറ്റീവ് പാർട്ടി നേതാവും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളവിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. 

'ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാർക്ക് ദീപാവലി ആശംസകൾ നേരുന്നു' എന്ന് അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.

എതിരാളി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഋഷി സുനകിന് എതിരാളികളില്ലാതെയായി. 190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. നൂറ് എംപിമാരുടെ പിന്തുണ പോലും നേടാൻ എതിരാളിയായ പെന്നി മോർഡന്റിന് സാധിച്ചില്ല. മത്സരത്തിൽ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. ഇതിനെ തുടർന്ന് പെന്നി മോർഡന്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. വാണിജ്യ, വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി പ്രഖ്യാപിച്ച പദ്ധതിയാണ് റോഡ്മാപ് 2030.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ