ദേശീയം

കാര്‍ പാര്‍ക്ക് ചെയ്തതോടെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല, യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭക്ഷണശാലയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത രീതിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 35കാരനെ അക്രമികള്‍ അടിച്ചുകൊന്നു. അക്രമികളില്‍ ഒരാള്‍ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഗാസിയാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഡയറി ബിസിനസ് നടത്തുന്ന വരുണ്‍ ആണ് മരിച്ചത്. യുവാവിന്റെ അച്ഛന്‍ ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. 

ഭക്ഷണശാലയ്ക്ക് സമീപമാണ് വരുണ്‍ താമസിക്കുന്നത്. ഭക്ഷണശാലയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത രീതിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വരുണ്‍ കാര്‍ പാര്‍ക്ക് ചെയ്തത് മൂലം അടുത്ത് കിടന്നിരുന്ന വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. അടിപിടിയില്‍ വരുണിന് ഗുരുതരമായാണ് പരിക്കേറ്റത്. അടിയേറ്റ് വരുണ്‍ നിലത്തുവീണു. തുടര്‍ന്ന് അക്രമികള്‍ വരുണിന് ചുറ്റിലുമായി നിലയുറപ്പിച്ച് മര്‍ദ്ദനം തുടര്‍ന്നു. അക്രമികളില്‍ ഒരാള്‍ വരുണിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ വരുണ്‍ മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി