ദേശീയം

അര്‍ബുദരോഗിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി ഉദ്യോഗസ്ഥന്‍; ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അര്‍ബുദരോഗിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്നതടക്കം ചൂണ്ടിക്കാണിച്ച് ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം രൂപ  പിഴ ചുമത്തി. അര്‍ബുദരോഗം കണക്കിലെടുത്ത് കമല്‍ അഹ്സാന്‍ എന്ന ആള്‍ക്ക് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നതായിരുന്നു ഇഡിയുടെ ആവശ്യം.
 
ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് എം ആര്‍  ഷാ, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആരോഗ്യസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത് ശരിയായില്ല. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഈ സാഹചര്യത്തില്‍, നാലാഴ്ചയ്ക്കകം ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും പിഴ ഈടാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും