ദേശീയം

ബിഹാറില്‍ ഛാത് പൂജയ്ക്കിടെ വന്‍ തീപിടുത്തം, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 30 ലേറെ പേര്‍ക്ക് പൊള്ളലേറ്റു; 10 പേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ഔറംഗാബാദ്: ബിഹാറില്‍ ഛാത് പൂജയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. 

പൊള്ളലേറ്റ 30 ഓളം പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഛാത് പൂജക്കായുള്ള പ്രസാദം പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

തീപിടുത്തമുണ്ടായതോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാകാന്‍ കാരണമായത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല