ദേശീയം

മുഖം തകര്‍ന്നു; പത്തടി നീളമുള്ള പെരുമ്പാമ്പിന് പ്ലാസ്റ്റിക് സര്‍ജറി; അപൂര്‍വത

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുരുതരമായി പരിക്കേറ്റ പത്തടി നീളമുള്ള പെരുമ്പാമ്പിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കും. രണ്ടാഴ്ച മുന്‍പാണ് പരിക്കേറ്റ പെരുമ്പാമ്പിനെ മുംബൈയിലെ ഒരുസ്ഥലത്ത് വച്ച് മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയത്.

ദിവസങ്ങളായി പെരുമ്പാമ്പ് മൃഗഡോക്ടര്‍മാരുടെ ചികിത്സയിലും സംരക്ഷണത്തിലുമാണ്. സാരമായി പരിക്കേറ്റ പെരുമ്പാമ്പിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെങ്കിലും നേരത്തെതില്‍ നിന്നും പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

പെരുമ്പാമ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. പാമ്പിന്റെ തകര്‍ന്ന മുഖം പൂര്‍വസ്ഥിതിയിലേക്ക് ആക്കാന്‍ ഡോ. റീന ദേവ് പ്ലാസ്റ്റിക് സര്‍ജറി നടത്തും. അടുത്തിടെ പരിക്കേറ്റ ഒരുമയിലിന് ശസ്ത്രക്രിയ നടത്തിയത് വിജയമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം