ദേശീയം

യാത്രക്കാരന്‍ ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; ഒടുവില്‍ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരത. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് കാല്‍തെറ്റി വീണ യാത്രക്കാരനെ സമയോചിതമായ ഇടപെടലിലൂടെ രണ്ട് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചുകയറ്റിയാണ് രക്ഷിച്ചത്.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് കാല്‍തെറ്റിവീണ യാത്രക്കാരനെ ആദ്യം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് രക്ഷിക്കാന്‍ ശ്രമിച്ചത്.

ഇത് കണ്ട് ഓടിയെത്തിയ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ വലിച്ചുകയറ്റുകയായിരുന്നു. എഎസ്‌ഐ അരുണ്‍ജിയും വനിതാ ഹെഡ് കോണ്‍സ്റ്റബിളായ പി പി മിനിയുമാണ് യാത്രക്കാരനെ രക്ഷിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍