ദേശീയം

പൊലീസ് സ്റ്റേഷനില്‍ 'പിടിച്ചുപറി', അമ്മയുടെ പക്കല്‍ നിന്ന് കൈക്കുഞ്ഞിനെ റാഞ്ചാനാഞ്ഞ് കുരങ്ങന്‍

സമകാലിക മലയാളം ഡെസ്ക്

താനെ: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനിടെ ഒരുമാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റു. താനെയിലെ ഷില്‍ദായിഗര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച യുവതി പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

യുവതി സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരു കുരങ്ങ് ഇങ്ങോട്ട് എത്തുകയായിരുന്നെന്നും യുവതിയുടെ മേലേക്ക് ചാടി കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതി കുഞ്ഞിനെ വിടാതെ പിടിച്ചതോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. കുട്ടിക്ക് കുരങ്ങന്റെ കടിയേറ്റതായും പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി. കുട്ടിയുടെ തലയില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
 
സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കുരങ്ങ് തന്റെ അടുത്തേക്ക് വന്നതായും ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. കുരങ്ങിന്റെ ആക്രമണത്തില്‍ പേടിച്ചുപോയെങ്കിലും ഭാഗ്യം കൊണ്ട് കുഞ്ഞിനെ രക്ഷപ്പെടുത്താനെയെന്നും യുവതി പറഞ്ഞു. പിന്നീട് വനപാലകരെത്തി കുരങ്ങിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി