ദേശീയം

ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു; പിടിച്ചെടുത്തത് 25 കോടിയുടെ കള്ളനോട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്:  ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.  ഗുജറാത്തിലെ അഹമ്മദാബാദ്- മുംബൈ റോഡില്‍ വച്ചാണ് ആംബുലന്‍സില്‍ നിന്നും കള്ളപ്പണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.

ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയതെന്ന് കാംറെജി പൊലീസ് പറഞ്ഞു. 25.80 കോടി രൂപ വിലമതിക്കുന്ന കള്ളനോട്ടുകളാണ് പിടിച്ചെടുത്തതെന്ന് റൂറല്‍ എസ്പി ഹിതേഷ് ജോയ്സര്‍ പറഞ്ഞു.

നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയത്. ആംബുലന്‍സിന്റെ ഒരുഭാഗത്ത് ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റ് എന്നും മറുഭാഗത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിട്ടുള്ളത്. ആംബുലന്‍സ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍