ദേശീയം

'ദുരഭിമാനത്തേക്കാള്‍ വലുത് ഐക്യം'; പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കണം: ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍ എംപി. താനായിരുന്നു പാര്‍ട്ടി നേതൃസ്ഥാനത്തെങ്കില്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികളുടെ കണ്‍വീനര്‍ സ്ഥാനം ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിക്ക് കൈമാറുമായിരുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി. ഓരോ പ്രതിപക്ഷ പാര്‍ട്ടിയും അതത് സംസ്ഥാനങ്ങളില്‍ കരുത്തരാണ്. ദുരഭിമാനത്തേക്കാള്‍ വലുത് പ്രതിപക്ഷ ഐക്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. 

'അംഗീകാരത്തിനുവേണ്ടി കോണ്‍ഗ്രസ് ബലം പിടിക്കേണ്ടതില്ല. ഞാനായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെങ്കില്‍ അതാകുമായിരുന്നു നിലപാട്. രാഹുല്‍ ഗാന്ധി വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപം കൊണ്ടിട്ടുണ്ട്. ഇതേ രീതിയില്‍ പോകുകയാണെങ്കില്‍ തീര്‍ച്ചയായും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കും. ബിജെപിയുടെ നടപടികള്‍ അവര്‍ക്കു തന്നെ സെല്‍ഫ് ഗോളായി മാറിയിരിക്കുകയാണ്.'-തരൂര്‍ പറഞ്ഞു.

നിലവില്‍ 37 ശതമാനം മാത്രം വോട്ടുവിഹിതമുള്ള ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ബാക്കിയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നും തരൂര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍