ദേശീയം

മലയിലെ 'പ്രേതം', ഇരയുമായി മലയുടെ മുകളില്‍ നിന്ന് പാറക്കൂട്ടത്തിലേക്ക്; നിവര്‍ന്ന് നിന്ന് ഹിമപ്പുലി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഞ്ഞുമൂടിയ മലനിരകളില്‍ വെള്ള നിറത്തിലുള്ള ഇടതൂര്‍ന്ന രോമങ്ങളോടുകൂടി ഹിമപ്പുലികള്‍ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഏത് ദുര്‍ഘട പ്രതിസന്ധിയിലും വേട്ടയാടാന്‍ ഹിമപ്പുലികള്‍ക്ക് പ്രത്യേക മിടുക്കുണ്ട്. അതുകൊണ്ട് പര്‍വതങ്ങളിലെ 'പ്രേതം' എന്നും ഹിമപ്പുലികളെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോള്‍ ചെങ്കുത്തായ മലനിര ഒന്നും പ്രശ്‌നമാക്കാതെ, ഇരയെ വേട്ടയാടിയെ അടങ്ങു എന്ന നിശ്ചയത്തോടെ ഹിമപ്പുലി നീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തില്‍ പാഞ്ഞാണ് ഹിമപ്പുലി ഇര പിടിക്കുന്നത്. 

മലമുകളില്‍ നിന്നും വേഗത്തില്‍ പാഞ്ഞു വരുന്ന പുലിയെ കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.  ദി വൈല്‍ഡ് ഇന്ത്യയുടെ ട്വിറ്റര്‍ പേജിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. രക്ഷപ്പെടാന്‍ മലഞ്ചെരുവിലേക്കാണ് ഇര ഓടി നീങ്ങിയത്. അതിനെത്തന്നെ ലക്ഷ്യമാക്കി ഹിമപ്പുലിയും പിന്നാലെ പാഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഇര പരമാവധി വേഗത്തില്‍ ഓടുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ഓട്ടത്തിനിടെ നിലതെറ്റി മലഞ്ചെരുവില്‍ നിന്ന് ഇര താഴേക്ക് പതിച്ചു. പിന്നാലെ ഹിമപ്പുലിയും. താഴെ പാറക്കൂട്ടത്തിനിടയിലേക്കാണ് ഇരുമൃഗങ്ങളും വീണത്. ഒറ്റനോട്ടത്തില്‍ പാറയില്‍ വീണ് രണ്ടുമൃഗങ്ങളും ചത്തുപോയി കാണുമെന്ന് തോന്നാം. എന്നാല്‍ ഇരയെ കടിച്ചുപിടിച്ച് ഹിമപ്പുലി നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഇത് പ്രേതമാണോ എന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ല എന്നാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി