ദേശീയം

റിയാദിൽ വാഹനാപകടം, കുട്ടികളും ​ഗർഭിണികളുമടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റിയാദിൽ നിന്ന് ഉംറക്കായി വരികയായിരുന്ന രണ്ട് ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് കുട്ടികളും രണ്ട് ​ഗർഭിണികളുമടക്കം അഞ്ചു പേർ മരിച്ചു. ഹൈദരാബാദ്, രാജസ്ഥാൻ സ്വദേശികളാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. റിയാദിൽ നിന്നും 140 കിലോ മീറ്റർ അകലെ ഇവർ സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശി അഹ്‌മദ് അബ്ദുറഷീദിന്റെ ഗർഭിണിയായ ഭാര്യ ഖന്‌സ, മകൾ മറിയം (3), രാജസ്ഥാൻ സികാർ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകൻ അമ്മാർ(4) എന്നിവരാണ് മരിച്ചത്. 

പരിക്കേറ്റ അഹ്‌മദ് അബ്ദുറഷീദ് (27) ആശുപത്രിയിൽ ചികിത്സയിലാണ്. റിയാദിലെ സുവൈദി എന്ന സ്ഥലത്തിനടുത്തായി താമസിക്കുന്ന ഇവർ രണ്ട് കുടുംബവും ഉംറക്കായി പുറപ്പെട്ടതായിരുന്നു.  നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ചയോടെ സംസ്കാരം നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്