ദേശീയം

ലൈംഗിക തൊഴിലിലേക്ക് കാമുകി തിരിഞ്ഞതില്‍ തര്‍ക്കം; കാമുകനെ വെട്ടിനുറുക്കി കൊന്നുതള്ളി; കോവളത്തു നിന്നും തല കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഗുണ്ടകളുടെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ കാമുന്റെ തല കോവളം കടല്‍ക്കരയില്‍ കണ്ടെത്തി. ചെന്നൈ കോവളം കടല്‍ക്കരയില്‍ നടത്തിയ തിരച്ചിലിലാണ് തല കണ്ടെത്തിയത്. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തന്‍ (29) ആണ് കഴിഞ്ഞമാസം കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ കാമുകി പുതുക്കോട്ട സ്വദേശിനി ഭാഗ്യലക്ഷ്മി (38)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോവളം ബീച്ചില്‍ കഴിഞ്ഞയാഴ്ച നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ തല ഉള്‍പ്പെടെ ഏതാനും ഭാഗങ്ങള്‍ ലഭിച്ചിരുന്നില്ല. 

കഴിഞ്ഞദിവസം കോവളത്ത് നടത്തിയ വിശദമായ തിരച്ചിലിലാണ്  കടല്‍ക്കരയിലെ വെള്ളക്കെട്ടില്‍ നിന്ന് ബാക്കി ഭാഗങ്ങളും കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ജയന്തന്റേതാണോ എന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തും. സഹോദരി നല്‍കിയ പരാതിയിലാണ് ജയന്തന്റെ തിരോധാനത്തിന്റെ ചുരുളഴിയുന്നത്. മാര്‍ച്ച് 18 മുതലാണ് ജയന്തനെ കാണാതാകുന്നത്.  

ലൈംഗികത്തൊഴിലാളിയായ ഭാഗ്യലക്ഷ്മിയെ ജയന്തന്‍ വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വിവാഹശേഷവും ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞതും 19 വയസ്സുള്ള മകനുണ്ടെന്ന വിവരം മറച്ചു വച്ചതും ഇരുവരും തമ്മില്‍ അകലാനിടയാക്കി. ഇതേത്തുടര്‍ന്ന് യുവതിയുമായി ജയന്തന്‍ ബന്ധം പിരിഞ്ഞു. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ജയന്തനെ ഭാഗ്യലക്ഷ്മി പുതുക്കോട്ടയിലേക്കു വിളിച്ചു വരുത്തി.

തുടര്‍ന്ന് മറ്റ് മൂന്നു പേരുടെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. അതിനുശേഷം പലഘട്ടങ്ങളിലായി മൃതദേഹം 400 കിലോമീറ്റര്‍ അകലെ ചെന്നൈ കോവളം കടല്‍ത്തീരത്ത് കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച കൂട്ടുപ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍