ദേശീയം

ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവെയ്പ്: സൈനികന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരു സൈനികന്‍ പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. നാലു ജവാന്മാരെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 

വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച് മുഖം മൂടി വെച്ച രണ്ടു പേര്‍ റൈഫിളും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമല്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം