ദേശീയം

കര്‍ണാടക മന്ത്രിയുടെ ആസ്തി 1609 കോടി; നാഗരാജു പത്രിക നല്‍കി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരില്‍ ഒരാളായ കര്‍ണാടക മന്ത്രി എന്‍ നാഗരാജുവിന്റെ ആസ്തി 1609 കോടി രൂപ. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ ഹൊസ്‌കോട്ട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വീട്ടമ്മയായ ഭാര്യയ്ക്ക് സ്ഥാപര ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ 536 കോടിയുടെ ആസ്തിയുണ്ട്. 2020ലെ തെരഞ്ഞെടുപ്പില്‍ നാഗരാജുവിന്റെ ആസതി 1,220 കോടി രൂപയായിരുന്നു. ഒന്‍പതാം ക്ലാസുവരെ പഠിച്ച നാഗരാജുവിന്റെ പ്രധാന വരുമാനമാര്‍ഗം കൃഷിയും ബിസിനസുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

2018ലെ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം വിജയിച്ചിരുന്നു. 2019ല്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കൂറുമാറിയ 17 എംഎല്‍എമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ