ദേശീയം

'15-20 ദിവസത്തിനുള്ളിൽ ഷിൻഡെ സർക്കാർ നിലംപതിക്കും'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അടുത്ത 15-20 ദിവസത്തിനുള്ളിൽ അധികാരത്തിൽ നിന്ന്  വീഴുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.  ഷിൻഡേ പക്ഷത്തേക്ക് കൂറുമാറിയ 16 എംഎൽഎമാർക്കെതിരായ അയോ​ഗ്യതാ നടപടിയിൽ സുപ്രീം കോടതിയുടെ ഉത്തരവിനായി പാർട്ടി കാത്തിരിക്കുകയാണെന്നും നിതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള മുഖ്യമന്ത്രിയുടെയും 40 എംഎൽഎമാരുടെയും സർക്കാർ 15-20 ദിവസത്തിനുള്ളിൽ തകരുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെയും ഷിൻഡെ സർക്കാർ വീഴുമെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു. 

കഴിഞ്ഞ വർഷം ജൂണിലാണ് ഷിൻഡെയും 39 എംഎൽഎമാരും ശിവസേന നേതൃത്വത്തിനെതിരെ വിമതരായി രം​ഗത്തെത്തിയത്. ഇതോടെ മഹാ വികാസ് അഘാഡി സർക്കാരിന്റെ തകർച്ചയ്ക്കും പാർട്ടിയുടെ പിളർപ്പിനും കാരണമായി. പിന്നീട് ഷിൻഡെ വിഭാ​ഗം ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2022 ജൂൺ 30-ന് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം