ദേശീയം

ആദ്യം 'ബ്ലോക്കാക്കും', ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് പറഞ്ഞ് യുവതിയുടെ 90,000 രൂപ തട്ടി; 20കാരന്‍ വലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്ലോക്ക് ചെയ്ത സോഷ്യല്‍മീഡിയ അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് വാഗ്ദാനം നല്‍കി യുവതിയുടെ 90,000 രൂപ തട്ടിയെടുത്ത കേസില്‍ 20കാരന്‍ അറസ്റ്റില്‍. എട്ടുലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്കായ വിവരം യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാം എന്ന പേരിലുള്ളയാള്‍ വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാരന്റെ പേര് യുവതിയോട് നിര്‍ദേശിച്ചതെന്നും പൊലീസ് പറയുന്നു.

ഡല്‍ഹിയിലാണ് സംഭവം.അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റി തരുന്നതിന് തുടക്കത്തില്‍ 10,000 രൂപയാണ് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യത്യസ്ത ഇടപാടുകളിലായി 80,000 രൂപ കൂടി തട്ടിയെടുത്തു. അക്കൗണ്ട് ഡീലിറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജാമിയ നഗര്‍ സ്വദേശിയായ ജുനെദ് ബേഗിനെ അറസ്റ്റ് ചെയ്തത്.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെയാണ് താന്‍ ലക്ഷ്യം വെയ്ക്കാറെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഈ അക്കൗണ്ടുകളില്‍ മോശം ഉള്ളടക്കം ഉണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യും. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതോടെ, അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ച് തട്ടിപ്പിന് ഇരയാക്കുന്നതാണ് തന്റെ രീതിയെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍