ദേശീയം

സിംഹവുമായി രൂപസാദൃശ്യമുള്ള പശുക്കിടാവ്, ഒഴുകിയെത്തി നാട്ടുകാര്‍; അപൂര്‍വ്വത 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സിംഹവുമായി രൂപസാദൃശ്യമുള്ള പശുക്കിടാവിനെ പ്രസവിച്ചു. കൗതുക കാഴ്ച കാണാന്‍ പ്രദേശത്തെ നാട്ടുകാര്‍ കര്‍ഷകന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.

റെയ്‌സന്‍ ജില്ലയില്‍ കര്‍ഷകനായ നാഥുലാലിന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഒറ്റനോട്ടത്തില്‍ സിംഹക്കുട്ടി എന്ന് തോന്നിപ്പിക്കുന്ന പശുക്കിടാവാണ് ജനിച്ചത്. പശുവിന്റെ ഗര്‍ഭപാത്രത്തിലെ തകരാര്‍ മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് മൃഗ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. 

പ്രസവിച്ച ഉടനെ ആരോഗ്യമുള്ള കിടാവായി തോന്നിയെങ്കിലും അരമണിക്കൂറിനകം പശുക്കിടാവ് ചത്തുപോയി.ഗര്‍ഭധാരണത്തിലെ പോരായ്മ മൂലം സംഭവിച്ചതാകാമെന്ന് മൃഗ ഡോക്ടര്‍ എന്‍ കെ തിവാരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു