ദേശീയം

രക്ഷാപ്രവർത്തനത്തിന് നായ്ക്കളും; പെൺകുട്ടി അടക്കം 10 പേരെ രക്ഷപ്പെടുത്തി; ഭീവണ്ടി ദുരന്തത്തിൽ മരണം ആറായി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. ഒരു പെൺകുട്ടി അടക്കം നിരവധി പേരെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

രക്ഷാപ്രവർത്തനത്തിന് ഡോ​ഗ് സ്ക്വാഡിന്റെ സേവനവും ഉപയോ​ഗിക്കുന്നുണ്ട്. ഡോ​ഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് 10 പേരെ രക്ഷപ്പെടുത്താനായതെന്ന് എൻഡിആർഎഫ് കമാൻഡർ ദീപക് തിവാരി പറഞ്ഞു. 

മൂന്നുനില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി